Wednesday, January 7, 2009

വിജയം (കൊച്ചു കഥ)

ചീറിവീണ അടി പുറത്തെ തഴമ്പിലേക്കു കൂര്‍ത്ത പല്ലുകള്‍ ആഴ്ത്തിയപ്പോള്‍ ചുണ്ടുകള്‍ ചിരിച്ചു. പുച്ഛച്ചിരി. ആരാ അടിക്കുന്നതെന്നറിയാമോ? തന്‍റെ ഭൃത്യന്‍!

പതുക്കെ ചിരിയിലെ പുച്ഛം അഭിമാനത്തിനു വഴിമാറി. കടിക്കാമ്പുള്ള ആ വടി തന്നെ തിരഞ്ഞെടുത്ത തന്‍റെ കഴിവില്‍ അഭിമാനിക്കാതിരിക്കുന്നതെങ്ങിനെ? മാത്രമോ, ഭൃത്യനെ മാറ്റാനും വടി മാറ്റാനുമുള്ള അധികാരം തീറെഴുതി വാങ്ങുന്നതിലും താന്‍ വിജയിച്ചില്ലേ!

10 comments:

പാമരന്‍ said...

ശരി തന്നെ. ആരുടെ തല്ലുകൊള്ളമെന്നു തിരഞ്ഞെടുക്കാനുള്ള അധികാരമല്ലേ!

ചങ്കരന്‍ said...

കൊള്ളാം പല പല കാര്യങ്ങളിലേക്കു, മാപ്പ് ചെയ്യാന്‍ കഴിയുന്നു.

Rare Rose said...

ഹൊ...വിജയം ഇങ്ങനെയും അളക്കാം ല്ലേ...

Jayasree Lakshmy Kumar said...

കടി മാറ്റാനായുള്ള വടി. തിരഞ്ഞടുത്തതിൽ അഭിമാനിക്കാം. തിരഞ്ഞടുക്കാനുള്ള അധികാരം നിലനിർത്തിയതിൽ അഹങ്കരിക്കാം. ‘നീ അടിക്കുമ്പോൾ എന്റെ കടി മാറുന്നു’ എന്ന് പുച്ഛിക്കുകയുമാവാം.

ഇത് കൊള്ളാം. ഇഷ്ടപ്പെട്ടു

പകല്‍കിനാവന്‍ | daYdreaMer said...

ഇതു കൊള്ളാല്ലോ ജിതെന്ദ്രാ..

siva // ശിവ said...

യെസ്...ഇറ്റ് ഈസ് സോ നൈസ്...

Vinodkumar Thallasseri said...

കവിത നാനൊയിലെത്തി നില്‍ക്കുന്നത്‌ അറിഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ കഥയും. നന്നായിരിക്കുന്നു. പഴമ്പാട്ടുകാരന്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാമരന്‍:
ചങ്കരന്‍:
റോസ്‌:
ലക്ഷ്മി:
പകല്‍ക്കിനാവന്‍:
ശിവ:
അപ്പു:
എല്ലാവര്‍ക്കും നന്ദി.

വിനോദ്‌:
ഹ..ഹാ..
ജീവിതത്തിണ്റ്റെ തന്നെ കാപ്സ്യൂള്‍ കിട്ടുന്ന കാലത്താണോ അത്തരത്തിലുള്ള കഥകളില്‍ അത്ഭുതം കൊള്ളുന്നത്‌?
നന്ദി.

ഗുപ്തന്‍ said...

അതുതന്നെ!

Rani said...

നന്നായിട്ടുണ്ട്