"ഗീതമ്മായീ ദേ കിട്ടി !" ആവേശത്തോടെ കുതിച്ചോടിയെത്തിയ ദീപുമോന്‍ ഗീതയുടെ മടിയിലേക്കു ചാടി വീണു.
തിണ്ണപ്പടിയിലിരുന്നു വായിക്കുകയായിരുന്ന ഗീതയുടെ പുസ്തകം മുറ്റത്തേക്കു തെറിച്ചു വീണു. പുല്‍ത്തകിടിക്കു അതിരു നില്‍ക്കുന്ന പനിനീര്‍ ചെടികള്‍വകഞ്ഞു മാറ്റി അത്ഭുതത്തിണ്റ്റെ തുറന്ന കണ്ണുകള്‍ മുറ്റത്തേക്കോടിയെത്തി.
"എവിടെ കാണട്ടെ" പുള്ളിപ്പാവാടയില്‍ നിന്നും റോസാമുള്ളു ശ്രദ്ധാപൂര്‍വ്വം മാറ്റുന്നതിനിടയില്‍ ആതിര പറഞ്ഞു.
പനി നീര്‍ ഇതളിണ്റ്റെ ഉള്ളം കൈയില്‍ പച്ച ഓല മടഞ്ഞുണ്ടാക്കിയ ഒരു കൊച്ചു ചതുരക്കട്ട.
"ഇദ് ആണോ ഓല പൂട്ട്?" ധീരജിണ്റ്റെ മുഖം കൂമ്പി.
"ഞാന്‍ വിചാരിച്ചു... "
അനു മോളേ തുടരാന്‍ അനുവദിക്കാതെ ഗീതമ്മായി പറഞ്ഞു. -"ഇനി ആരും ഒന്നും വിചാരിക്കേണ്ടാ. ഇത്തവണയും പൂട്ടു തിരയല്‍ മത്സരത്തില്‍ ദീപുക്കുട്ടനാ ജയിച്ചത്. "
ദീപു മോന്‍ ഗീതമ്മായിയോടു ഒന്നു കൂടെ ചേര്‍ന്നു നിന്നു. മെഡല്‍ വാങ്ങാന്‍ നില്‍ക്കുന്ന കളിക്കാരനെപ്പോലെ.
"എവിട്യാ അദ് കെടന്നീരുന്നത്?" രാധയുടെ സംശയം.
"പറേട്ടേ" ദീപു ഗീതമ്മായിയുടെ സമ്മതത്തിനായി വെമ്പി നിന്നു.
"ങും" ഗീതമ്മായി തലയാട്ടി.
"ദേ, ആ ചട്ടീലെ മുല്ലേടെ ചോട്ടില്‍"
"അദ് എങ്ങിന്യാ നീ കണ്ടേ?" അനൂപിന്‍റെ സംശയം.
"അമ്മായി കാണിച്ചു കൊടുത്തിട്ടുണ്ടാവും" മിഥുനയുടെ മുഖം വീര്‍ത്തു.
അതു കേട്ടതും ഗീതമ്മായി ഉറക്കെ ചോദിച്ചു. -"ഞാന്‍ കാണിച്ചു കൊടുത്തിട്ടുണ്ടാവും ന്ന് തോന്ന്ണുണ്ടോ?"
"ഇല്ല"
മറ്റു കുട്ടികളുടെ സ്വരം മുറ്റവും മതിലും കടന്നു വളര്‍ന്നപ്പോള്‍ അയലത്തുള്ള വീട്ടില്‍ നിന്നും തങ്കപ്പന്‍ നായര്‍ വിളിച്ചു പറഞ്ഞു. -"ഗീതേ, കുട്ടികള്‍ ഒരു പാടു വെളച്ചിലു കാട്ടിയാല്‍ കളി മതിയാക്കി പറഞ്ഞു വിട്ടോളു. "
"വേണ്ടാ..."
കുട്ടികള്‍ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ തങ്കപ്പന്‍ നായര്‍ കാതു പൊത്തിപ്പിടിച്ച് അയാളുടെ വീട്ടിനകത്തേക്കു തന്നെ കയറിപ്പോയി.
മുറ്റത്തു നിന്നും പുസ്തകം എടുത്തു തിണ്ണയിലിരുന്ന ശേഷം ഗീതമ്മായി ചോദിച്ചു. -"ശരിക്കും ദീപുക്കുട്ടന്‍ എങ്ങിന്യാ അതു കണ്ടു പിടിച്ചത്?"
"ഗീതമ്മായി കാണിച്ചു തന്നതാ"
"ഞാനോ!" ദീപു പറഞ്ഞതു കേട്ട് ഗീത അത്ഭുതപ്പെട്ടുപോയി.
"ങും. അമ്മായി ഇടയ്ക്കു പുസ്തകത്തീന്നു കണ്ണെടുക്കുമ്പോഴൊക്കെ ആ ചട്ടിയിലേക്കു നോക്കുന്നുണ്ടായിരുന്നു"
"എഡാ വെളവാ. ആരെങ്കിലും അങ്ങോട്ടു തിരഞ്ഞു പോകുന്നുണ്ടോ ന്ന് നോക്ക്യേതായിരുന്നു ഞാന്‍."
പിന്നെ എല്ലാവരോടുമായി ഗീതമ്മായി പറഞ്ഞു. -"കണ്ടോ, ദീപുക്കുട്ടനു അന്വേഷിക്കാനുള്ള വാസനയുണ്ട്. കഴിവും. അതുണ്ടെങ്കിലേ എന്തും കണ്ടെത്താന്‍ കഴിയൂ. "
"അടുത്ത തവണ ഞാനാ കണ്ടുപിടിക്യാ. നോക്കിക്കോ. അമ്മായി നോക്കണ ഭാഗത്തേക്കോടി ചെന്നു തിരയും" ധീരജ് പറഞ്ഞു.
"ഞാനിനി ഒളിപ്പിച്ച സ്ഥലത്തേക്കു നോക്ക്വേന്നില്ല്യ"
ഗീതമ്മായി ഇതു പറഞ്ഞതും ആതിര പറഞ്ഞു. -"ന്നാ ഞാന്‍ കണ്ടുപിടിക്കും. അമ്മായി നോക്കാത്ത ദിക്കിലെന്നെ തിരയും"
"ആതിരക്കുട്ട്യേ.. ഞാന്‍ എങ്ങട്ടും നോക്കില്ല. പുസ്തകത്തൂന്നു കണ്ണെടുക്കില്ലാ. "
ഗീതമ്മായി പറഞ്ഞതും രാധ ചോധിച്ചു. -"പുസ്തകത്തിലും ഒളിപ്പിക്ക്യോ?"
"പുസ്തകത്തില്‍ പൂട്ടല്ലാ ഒളിപ്പിക്ക്യാ. താക്കോലാ. "
ഗീതമ്മായി പറഞ്ഞതു മനസിലാവാതെ കുട്ടികള്‍ പരസ്പരം നോക്കി.
"ഇനി താക്കോലാ തിരയേണ്ടത്?" -അയലത്തു നിന്നും അപ്പോള്‍ ഓടിയെത്തിയ കാര്‍ത്തിക ചോദിച്ചു.
"അതെ. ഞാന്‍ പ്ളാവിലയില്‍ നിന്നും ഒരു താക്കോല്‍ രൂപം വെട്ടിയെടുക്കും. അതു ആരാ ആദ്യം കണ്ടുപിടിക്കുക എന്നു നോക്കാം"
"ഏതു നിറത്തിലുള്ള താക്കോലാ?"
"പഴുത്ത പ്ളാവിലേടെ നിറം" ദീപുക്കുട്ടന്‍ പറഞ്ഞതു കേട്ടു ഗീതമ്മായി ചോദിച്ചു - "അതു നിനക്കെങ്ങിന്യാ അറിയാ?"
"ഇലോളൊക്കെ നല്ല ഒയരത്തിലാ. ഗീതമ്മായിക്കു മരം കേറാനും അറീല്ല്യ. അപ്പോ നിലത്തൂന്നു പ്ളാവില പെറുക്കാനല്ലേ പറ്റൂ. നെലത്തു കിടക്കണതൊക്കെ പഴുത്ത ഇലകളാ. "
"കണ്ടോ ഞാന്‍ പറയാതെ തന്നെ ദീപു ക്കുട്ടന്‍ ക്ളു കണ്ടു പിടിച്ചു. നിങ്ങളാരെങ്കിലും ഇങ്ങിനെ ചിന്തിച്ചോ? ഇനി എല്ലാരും അങ്ങോട്ടു തിരിഞ്ഞു കണ്ണടച്ചു നിന്നു അമ്പതു വരെ എണ്ണിക്കോളു. അമ്മായി താക്കോല്‍ ഒളിപ്പിച്ചു കഴിഞ്ഞാല്‍ റെഡീ ന്ന് പറയാം. അപ്പോഴേ കണ്ണു തുറക്കാവൂ"
"ഞങ്ങള്‍ക്കു വേറേം ക്ളു തരണം" കുട്ടികള്‍ ഓരോരുത്തരായി ശബ്ദം വെച്ചു തുടങ്ങി.
"നടുമുറ്റത്തിന്‍റെ ഈ വട്ടത്തില്‍ മാത്രേ താക്കോല്‍ ഒളിപ്പിക്കൂ?"
"അതോ റോസാ ചെടീടെ താഴെ വെക്കോ?"
"ചട്ടീടെ അടീലൊന്നും വെക്കില്ലല്ലോ?"
"മുറ്റത്തെ മണലിലോ അതോ പുല്ലിലോ ഒളിപ്പിക്കാന്‍ പോണത്?"
കുട്ടികളുടെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഗീതമ്മായിക്കു ദേഷ്യം വന്നു. - "ഇതൊക്കെ പറഞ്ഞിട്ടു പിന്നെന്തിനാ കളിക്കണത്? എല്ലാവര്‍ക്കും ഒരോ താക്കോല്‍ ഉണ്ടാക്കിത്തരാം. പോരേ".
Friday, November 6, 2009
Subscribe to:
Post Comments (Atom)
24 comments:
"ഗീതമ്മായീ ദേ കിട്ടി !" ആവേശത്തോടെ കുതിച്ചോടിയെത്തിയ ദീപുമോന്‍ ഗീതയുടെ മടിയിലേക്കു ചാടി വീണു....
(കഥയല്ലെന്നു മാത്രം പറയരുത്.)
നല്ലകഥയാണല്ലോ. പക്ഷെ ഒരു ഷെര്‍ലൊക് ഹോംസ് മാതിരി തോന്നി! ശ്ശൊ.. ഈ ദീപുമോനെ കൊണ്ട് തോറ്റു...
ജിത്തു . നല്ല കുട്ടിക്കഥ . ഇഷ്ടപ്പെട്ടൂ :)
ജിത്തു കൊള്ളാം.ഈ പൂട്ട് തിരയൽ മത്സരമെന്താ.ഞങ്ങളുടെ നാട്ടിൽ വേറെ പേരാകും ചിലപ്പോ .എന്തായാലും കേട്ടിട്ടില്ല
ഒന്നാംതരം കഥ. ഇങ്ങനെവേണം കഥയെഴുതാന്‍. നിരീക്ഷണപാടവം വളര്‍ത്താനുപകരിക്കുന്ന കഥ.
ദീപുക്കുട്ടന്‍ മിടുമിടുക്കന്‍.
സാരോപദേശം നന്നായി. :)
ആരോട് പറയാന്‍
ഗീതാന്റിയും ദീപുമോനും ഭയങ്കര ജാഡയാണല്ലേ?
ഇങ്ങനെയാണോ കളിക്കുന്നത്?
നാലുപാടു നിന്നും അലക്കീട്ടും അലക്കീട്ടും വെളുക്കണില്ല്യാന്നത് ഒരു ആത്മവിശ്വാസക്കുറവാണോ? :)
കഥ ഇഷ്ടായീട്ടോ :))
നാലുപാട് നിന്നും ‘അലക്കീട്ടും‘ കലിപ്പ് തീരണില്ലല്ലോ എന്നാ :)
കഥയല്ലെന്നു മാത്രം പറയരുത്. :)
ആരോട് പറയാന്‍!!
എല്ലാരോടും പറയാം.
കഥ രസിച്ചു.
ചിതല്‍:
ഒരു ഷെര്‍ലക് ഹോംസല്ല, ഒത്തിരി. നന്ദി.
കാപ്പിലാന്‍:
വളരെ നന്ദി.
അനൂപ്:
ഞാനൊക്കെ കുട്ടിക്കാലത്ത് ഒരു പാടു കളിച്ചിട്ടുള്ളതാ. ഒളിപ്പിച്ചു വെക്കുന്ന തെങ്ങോല കൊണ്ടുണ്ടാക്കുന്ന കൊച്ചു പൂട്ടുആദ്യം കണ്ടുപിടിക്കണം. എന്നിട്ട് മറ്റാരും അറിയാതെ ഒളിപ്പിച്ചുവെച്ച ആളുടെ കൈയില്‍ കൊടുക്കണം. ഇത്രേള്ളു കാര്യം.
ഗീത:
അയ്യോ. മറ്റു കുട്ടികള്‍ കേള്‍ക്കേണ്ടാ.. അവറ്‍ ഒച്ചയെടുത്താല്‍അയലത്തോരു വരെ ഒാടും.
നന്ദി ട്ടോ.
കാല്‍വിന്‍:
കളി പൊളിച്ചു പണിയണമെന്നാണോ? നന്ദി.
ലക്ഷ്മി:
അല്ലല്ല, ഉറച്ചു പോയ ചളിയല്ലേ? ഇളക്കാനൊത്തിരി കഷ്ടമാ.
ഗുപ്തന്‍:
ഒന്നുകില്‍ പുതപ്പു കീറും. അല്ലെങ്കില്‍ കല്ലു പൊളിയും. ഇടയ്ക്ക് കൈയിന്‍റെ കാര്യമാ കഷ്ടം.
പാമരന്‍:
ന്നാലും ആരോടെങ്കിലും പറയേണ്ടേ.
വേണു:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
ജയേഷ്:
താങ്ക്സ്...
എല്ലാര്‍ക്കും താക്കോലുണ്ടാക്കി കൊടുക്കയൊ !
വേറേ പണിയില്ല :)
കഥ ഇഷ്ടമായി.
ലേഖാ വിജയ്:
പിന്നെ ആര്‍ക്കും തിരഞ്ഞു നടക്കേണ്ടല്ലോ.
വളരെ നന്ദി.
എന്റെ ഇളയ മകള്‍ സുനന്ദയും ഇങ്ങനെ പേരക്കുട്ടികള്‍ക്കും അയല്വക്കത്തെ ശിശുക്കള്‍ക്കും ഓലകീറി കളിക്കോപ്പുകളുണ്ടാക്കിക്കൊടുക്കുമായിരുന്നു. ഈ കഥവായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ്മവരുന്നു.
ഒന്നുകില്‍ പുതപ്പു കീറും. അല്ലെങ്കില്‍ കല്ലു പൊളിയും. ഇടയ്ക്ക് കൈയിന്‍റെ കാര്യമാ കഷ്ടം.
ജിതൻ....
സുഹൃത്തേ വീണ്ടും പഴയ ഓര്‍മകളിലേക്ക് തിരിച്ചു പോയി. ആ കുട്ടിക്കാലം തന്നെ മതിയാരുന്നു അല്ലെ, നന്മകള്‍ മാത്രം നിറഞ്ഞ മനസുകളുടെ സംഗമം.
പോസ്റ്റ് കലക്കീട്ടാ
സോമശേഖരന്‍ ചേട്ടാ,
നല്ല ഒാര്‍മ്മകള്‍ തരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
(എനിക്കും സന്തോഷമായി. നാട്ടിന്‍ പുറത്തെ ഒരു നന്‍മയുടെ ചേട്ടനെ കണ്ടു മുട്ടിയതുപോലെ).
വളരെ നന്ദി, ആ ടച്ചിംഗ് കമണ്റ്റിനു.
നചികേത്:
ആ കമണ്റ്റ് എന്തേ ഡിലീറ്റ് ചെയ്തു. - ആകാംഷയുടെ കലവറയാണു ഡിലീറ്റ് ചെയ്ത കമണ്റ്റെന്നു മനസിലാക്കിപ്പിക്കാനോ? - :):)
കുറുപ്പിണ്റ്റെ കണക്കു പുസ്തകം:
പക്ഷേ എന്തു ചെയ്യാം, പുഴയിട്ട കടലാസു തോണികള്‍ക്കു ഒഴുക്കു മാത്രമല്ലേ സത്യം?
വളരെ നന്ദി, നല്ല വാക്കുകള്‍ക്ക്.
നല്ല ഗുണപാഠ കഥ, ജിതേന്ദ്ര.
ഓ.ടോ. തണുത്തില്ലേ ഇതു വരേം? അല്ലേല്‍ ഇനീം ഗുണപാഠ കഥയും കവിതയും പോരട്ട് :)
നന്ദ....
ഹാ.. ഹാ... നവംബറില്‍ തണുപ്പു തുടങ്ങും. ഡിസംബര്‍ ആവും നല്ലോണം തണുക്കാന്‍. :)
“കുന്നിക്കുരു പാലം പോയ്” എന്നു പറഞ്ഞ് കുന്നിക്കുരു മുറ്റത്ത് എറിഞ്ഞ് ഇതു പോലെ കളിക്കണ ഒരു കളിയുണ്ടാരുന്നു.. ഇപ്പോ ആരേലും അങ്ങിനെ കളിക്കുന്നുണ്ടോ ആവോ?
ഇഷ്ടപ്പെട്ടു...
നല്ല കുഞ്ഞിക്കഥ !
ഇട്ടിമാളു:
അതെന്താ കളി? നന്ദി
ജയന്‍ എവൂര്‍:
നന്ദി
Post a Comment